18-fire
ഉള്ളന്നൂർ കടലിക്കുന്ന് ഇരട്ടകുളങ്ങര ഷൈലാ വർഗ്ഗി സി ന്റെ വക സ്ഥലത്ത് ഉണ്ടായ തീപിടിത്തം

പന്തളം : പന്തളത്ത് ആളൊഴിഞ്ഞ പുരയിടത്തിന് തീ പിടിച്ച് പത്തേക്ക‌ർ കത്തി നശിച്ചു.

ഉള്ളന്നൂർ കടലിക്കുന്നിൽ ഇരട്ട കുളങ്ങര ഷൈലാവർ ഗീസിന്റെ വക പത്ത് ഏക്കറോളംകാട്കയറിക്കിടന്ന പുരയിടത്തിനാണ് ഇന്നലെ രണ്ടു തവണ തീപിടിച്ചത്. രാവിലെ 10നായിരുന്നു സംഭവം. റബർമരം വെട്ടിമാറ്റി കാട് കയറിക്കിടന്ന പ്രദേശത്താണ് തീപിടിച്ചത്. നാട്ടുകാരും അടൂരിൽ നിന്നും ഫയർഫോഴ്സും, ഇലവുംതിട്ട പൊലീസും ചേർന്ന് നീണ്ട പരിശ്രമത്തിനു ശേഷം തീ അണച്ചു. പിന്നീട് വീണ്ടും ഉച്ചക്ക് 1 മണിയോടെ ഇതിന് സമീപസ്ഥലത്ത് തീപിടിച്ചു.വീണ്ടും അടൂരിൽ നിന്നുള്ള അഗ്‌നിശമന സേന എത്തിയാണ് തീ അണച്ചത്.വെട്ടിമാറ്റിയ റബർ മരത്തിന്റെ നിരവധി ഉണങ്ങിയ കുറ്റികൾ ഈ പ്രദേശത്തുണ്ടായിരുന്നു. ഇവയിൽ നിന്നാവും രണ്ടാമതും തീ പടർന്നതെന്ന് നാട്ടുകാർ പറയുന്നത്.തീ അണക്കുന്നതിനിടക്ക് സമീപ പ്രദേശത്തുള്ള നിരവധി ആളുകൾക്ക് സാരമായ പൊള്ളലേറ്റു.കുളനട പഞ്ചായത്ത് പ്രസിഡന്റ് അശോകൻ കുളനട,വൈസ് പ്രസിഡന്റ് ശോഭനാ അച്ചുതൻ,കൗൺസിലർമാരായ ടി.വി രാജി,കെ.ആർ ജയചന്ദ്രൻ,പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ സംഭവ സ്ഥലത്തെത്തി.