പന്തളം:കുളനട ഗ്രാമ പഞ്ചായത്ത് ബഡ് ജറ്റിൽ കൃഷി, ഭവന നിർമ്മാണം, സമ്പൂർണ മാലിന്യ നിർമ്മാർജ്ജനം എന്നിവയ്ക്ക് മുൻതൂക്കം . 373464957 രൂപ വരവും 362393000 രൂപ ചെലവും11071957രൂപനീക്കുബാക്കിയും പ്രതീക്ഷിക്കുന്ന 2020- 2021ലെ ബഡ്ജറ്റ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന അച്യുതൻ അവതരിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകൻ കുളനട അദ്ധ്യക്ഷത വഹിച്ചു.

എല്ലാ വീടുകൾക്കും കമ്പോസ്റ്റ് പിറ്റ്, സോക്ക്പിറ്റ്, ബയോബിൻ തുടങ്ങിയവ വിഭാവനം ചെയ്തിട്ടുണ്ട്. ഭവന നിർമ്മാണത്തിന് 80ലക്ഷവും തൊഴിലുറപ്പിന് 3 കോടിയും സമ്പൂർണ്ണ മാലിന്യ നിർമ്മാർജ്ജനത്തിന് 1.50 കോടിയും വകയിരുത്തി.
ഓഫീസ്, ഷോപ്പിംഗ് കോംപ്ലക്‌സ് എന്നിവയ്ക്ക് 6 കോടിയും കൃഷി ,അടിസ്ഥാന വികസനം എന്നിവയ്ക്ക് 6.71 കോടിയും
കുളനട പി.എച്ച്.സിക്ക്.3.38 കോടിയും പൊതു ശ്മശാനത്തിന് 50 ലക്ഷവും വകയിരുത്തി. ഉളനാട് മിനി സ്റ്റേഡിയത്തിന് 30 ലക്ഷം
വയോജന സൗഹൃദം 30 ലക്ഷം, വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് 10 ലക്ഷം ഉൾക്കൊള്ളിച്ചു. .പട്ടികജാതി വികസനം 10223000 രൂപയും ശബരിമല തീർത്ഥാടന അടിസ്ഥാന സൗകര്യങ്ങൾക്ക് 25ലക്ഷം രൂപ യും വക യിരുത്തി.