പത്തനംതിട്ട : എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന പത്തനംതിട്ട റവന്യു എസ്റ്റാബ്ലിഷ്‌മെന്റിൽ പാർട്ട് ടൈം സ്വീപ്പർ തസ്തികയിലേക്ക് 25ന് രാവിലെ 11ന് കളക്ടറേറ്റിൽ നടത്താനിരുന്ന ഇന്റർവ്യൂ മാറ്റിവച്ചു. കൊറോണ രോഗത്തിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് ഇന്റർവ്യൂ മാറ്റിവച്ചിട്ടുള്ളത്.