ചെങ്ങന്നൂർ: കാരക്കാട് എം.സി റോഡിൽ പെട്രോൾ പമ്പിന് സമീപം വീടിന്റെ വാതിൽ തകർത്ത് മോഷണം. കാരയ്ക്കാട് മംഗലത്ത് വാടകയ്ക്ക് താമസിക്കുന്ന ഡോ.ആനന്ദ് ഭാര്യ ഡോ.ശാലിനി എന്നിവരുടെ വീട്ടിലാണ് മോഷണം നടന്നത്. ദമ്പതികൾ വീട്ടിൽ ഇല്ലാത്ത സമയത്തായിരുന്നു കവർച്ച. ശനി, ഞായർ ദിവസങ്ങളിൽ വീട്ടിൽ ആരുമില്ലാത്ത സമയത്താണ് മോഷണം നടത്തിയതെന്ന്പ്രദേശവാസികൾ പറയുന്നു. രാത്രിയിൽ അടുക്കളവാതിൽ വെട്ടി പൊളിച്ച് 10പവനും, ഐപാഡ് എന്നിവയും കവർന്നു. തെളിവുകൾ നശിപ്പിക്കാൻ സി.സി.ടി.വി പൂർണമായും നശിപ്പിച്ച് ഹാർഡ് ഡിസ്‌ക് ഉൾപ്പെടെ മോഷ്ടാക്കൾ കൊണ്ടുപോയി. പൊലീസ്, ഫിംഗർപ്രിന്റ് വിദഗ്ദ്ധർ, ഡോഗ് സ്‌ക്വാഡ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണമാരംഭിച്ചു. ഡോ.അനന്ദ് പന്തളം ചിത്രാ ഹോസ്പിറ്റലിലും, ഡോ.ശാലിനി കൊല്ലകടവ് സഞ്ജീവനി ഹോസ്പിറ്റലിലുമാണ് ജോലി ചെയ്യുന്നത്.