ചെങ്ങന്നൂർ : സമഗ്ര ശിക്ഷാകേരളം ചെങ്ങന്നൂർ ബ്ലോക്ക് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ പുലിയൂർ കേന്ദ്രമാക്കി വീടുകളിൽ മാസ്‌ക് വിതരണവും ഹാൻഡ് വാഷിംഗ് ഡെമോൺസ്‌ട്രേഷനും നടത്തി.ബ്രേക്ക് ദ ചെയിൻ കാമ്പയിന്റെ ഭാഗമായാണ് ബി.ആർ.സി യുടെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചത്. ബ്ലോക്ക് പ്രോജക്ട്‌ കോർഡിനേറ്റർ ജി.കൃഷ്ണകുമാർ,ബി.ആർ.സി ട്രെയിനർമാരായ എം. സുധീർഖാൻ റാവുത്തർ,രാജീവ് കണ്ടല്ലൂർ, വിനോദ് എം എൻ, വി ഹരിഗോവിന്ദ്, ബെറ്റ്‌സി ജോർജ്, ധന്യ കെ എൻ എന്നിവർ നേതൃത്വം നൽകുക.