കോന്നി : പയ്യനാമൺ താവളപ്പാറ പെരിഞ്ഞൊട്ടക്കൽ റോഡിലെ കാടുകൾ നീക്കം ചെയ്യണമെന്ന് സി. പി.ഐ കോന്നി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.റോഡിന് ഇരുവശവും കാടുകയറിയത് മൂലം ഇവിടം കാട്ടുപന്നിയുടെയും ഇഴജന്തുക്കളുടേയും പ്രധാന താവളമായി മാറുകയാണ്.സ്‌കൂൾ കൂട്ടികളും നാട്ടുകാരും ഉൾപ്പെടെയുള്ളവർ ഇതുവഴിയാണ് യാത്ര ചെയ്യുന്നത്. റോഡിന് ഇരുവശവും തെരുവ് വിളക്കുകൾ ഇല്ലാത്തതും യാത്രക്കാരിൽ ഭയം വർദ്ധിപ്പിക്കുന്നുണ്ട്.അടിയന്തര നടപടി സ്വീകരിക്കുവാൻ അധികൃതർ തയാറാകണമെന്നും കമ്മി​റ്റി ആവശ്യപ്പെട്ടു.