പത്തനംതിട്ട: രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആസ്ഥാനത്തടക്കം പത്ത് കേന്ദ്രങ്ങളിൽ ക്ളീൻ ഹാൻസ് ചലഞ്ച് തുടങ്ങി. കൊറോണയെ പ്രതിരോധിക്കാനുള്ള മെഡിസിൻ കിറ്റുകൾ വിതരണം ചെയ്തു. 500 മാസ്കുകൾ ജില്ലാ കളക്ടർക്ക് കൈമാറി. ഡി.സി.സി വൈസ് പ്രസിഡന്റ് വെട്ടൂർ ജ്യോതിപ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ നഹാസ് പത്തനംതിട്ട അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ജോൺസൺ വിളവിനാൽ, തട്ടയിൽ ഹരികുമാർ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ആരിഫ്ഖാൻ, ജിതിൻ മല്ലപ്പുഴശേരി ,മനോഷ് കുമാർ, സ്റ്റാലിൻ മണ്ണൂരേത്ത് എന്നിവർ നേതൃത്വം നൽകി.