തിരുവല്ല :കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി നഗരസഭ അടിയന്തര കൗൺസിൽ യോഗം ചേർന്നു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെയും ഹെൽത്ത് സൂപ്പർവൈസറുടെയും നേതൃത്വത്തിൽ നഗരസഭ ഓഫീസ് കേന്ദ്രീകരിച്ച് ഹെൽപ്പ് ഡെസ്ക്ക് ആരംഭിക്കാൻ യോഗത്തിൽ തീരുമാനമായി.വാർഡ് കൗൺസിലറന്മാരുടെ നേതൃത്വത്തിൽ പ്രതിരോധ കർമ്മ സേന അതാത് വാർഡുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ലിസ്റ്റ് തയാറാക്കും.വിദേശത്ത് നിന്നും എത്തുന്നവരെയും നിരീക്ഷണത്തിലാക്കും.ബോധവൽക്കരണ പരിപാടികൾ തുടരാനും ജംഗ്ഷനുകളിലും പ്രധാന സ്ഥാപനങ്ങളിലും കൈകഴുകൽ കേന്ദ്രങ്ങൾ ആരംഭിക്കുവാനും യോഗത്തിൽ തീരുമാനിച്ചതായി ചെയർപേഴ്സൺ അനു ജോർജ് അറിയിച്ചു.