ചെങ്ങന്നൂർ: ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആരോഗ്യവകുപ്പ്, മുനിസിപ്പാലിറ്റി, റെയിൽവേ തുടങ്ങിയ ഡിപ്പാർട്ട്‌മെന്റുകൾ തേതൃത്വം നൽകി. പരിശോധനയ്ക്ക് ഡിജിറ്റൽ തെർമോമീറ്റർ ലഭ്യമാക്കിയാൽ കൂടുതൽ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തൽ. കൊറോണ സ്‌ക്രീനിംഗ് വിലയിരുത്താൻ കഴിഞ്ഞ ദിവസങ്ങളിൽ ചെങ്ങന്നൂർ ആർ.ഡി.ഒ ജി.ഉഷാകുമാരി നോഡൽ ഓഫീസർ ഡോക്ടർ സാബു സുഗതൻ എന്നിവർ എത്തി പരിശോധിച്ചു.