തിരുവല്ല: നഗരത്തിലെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിൽ നിന്നും കാണാതായ യുവാവിനെ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും കണ്ടെത്തി.പുഷ്പഗിരി ആശുപത്രിയിൽ ശല്യം ഉണ്ടാക്കിയതിന് പൊലീസ് കസ്റ്റഡിയിലെടുത്ത ആനയടി സ്വദേശിയായ സുരാജിനെ (28 )യാണ് കാണാതായതായി ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കണ്ടെത്തിയത്. ഇയാളെ കഴിഞ്ഞ ആറിന് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. എന്നാൽ സുരാജ് വീട്ടിലെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ തിരുവനന്തപുരത്ത് എത്തിയെന്നും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയതോടെ തമ്പാനെഞ്ചൂർ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിൽ ബഹളം കൂട്ടിയ സുരാജിനെ കോടതിയിൽ ഹാജരാക്കുകയും പിന്നീട് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയുമായിരുന്നെന്നു പൊലീസ് അറിയിച്ചു.