പത്തനംതിട്ട: തിരുവല്ല താലൂക്കിലെ ഒരു പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടറെ െഎസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. പനി ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഡോക്ടർ ആംബുലൻസ് വിളിച്ചു വരുത്തി എെസൊലേഷനിൽ പ്രവേശിക്കുകയായിരുന്നു. ഡോക്ടർ കൊറോണ ലക്ഷണങ്ങൾ ഉളളവരെ പരിശോധിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.