ഇലവുംതിട്ട: ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ''ബ്രേക് ദ ചെയിൻ'' കാമ്പയിൻ സംഘടിപ്പിച്ചു. സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുന്ന വിധം പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തി. പരിഭ്രാന്തി വേണ്ട ജാഗ്രത മതി എന്ന സന്ദേശം നല്കി. എസ്.ഐ ഗോപൻ.ജി ഉദ്ഘാടനം ചെയ്തു.ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ്.അൻവർഷ, ആർ. പ്രശാന്ത്,നിധീഷ് കുമാർ എന്നിവർ നേതൃത്വം നല്കി.