റാന്നി : കൊറോണ നിരീക്ഷണത്തിൽ വീടുകളിൽ കഴിയുന്ന കുട്ടികൾക്ക് പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കി നൽകി. മാർ ക്രിസോസ്റ്റം പാലിയേറ്റീവ് കെയർ ഇന്നലെ കുട്ടികളെ സ്‌കൂളിലെത്തിച്ചു. പരീക്ഷ എഴുതാൻ വാഹന സൗകര്യം ഇല്ല എന്നത് ശ്രദ്ധയിൽപെട്ടപ്പോൾ ആംബുലൻസുകൾ വിട്ടുനൽകാമെന്ന് പാലിയേറ്റീവ് പ്രസിഡന്റ് രാജുഏബ്രഹാം എം.എൽ.എ,സെക്രട്ടറി പി.ആർ.പ്രസാദ് എന്നിവർ അറിയിക്കുകയായിരുന്നു. റാന്നി താലൂക്ക് ആശുപത്രിയുടെ ഒന്നും മാർ ക്രിസോസ്റ്റം പാലിയേറ്റീവ് കെയറിന്റെ മൂന്നും ആംബുലൻസുകൾ കുട്ടികളെ സ്‌കൂളുകളിൽ എത്തിക്കാനും തിരികെ
വീട്ടിലെത്തിക്കാനും ഉപയോഗിക്കും.