ഇലവുംതിട്ട: ഇലവുംതിട്ട മലനടയിൽ 24 മുതൽ 27വരെ നടക്കേണ്ടിയിരുന്ന അശ്വതി മഹോത്സവം കൊറോണ പടരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ നിർദ്ദേശം പരിഗണിച്ച് കലാപരിപാടികളും, കെട്ടുകാഴ്ചയും, അന്നദാനവും ഒഴിവാക്കി ആചാരപരമായ,പൂജകളും,ഭാഗവത പാരായണവും,27ന് ഇലവുംതിട്ട ഭഗവതീ ക്ഷേത്രത്തിൽ നിന്നും മലനടയിലേക്ക് ജീവത എഴുന്നെള്ളത്തും മാത്രമേ ഉണ്ടായിരിക്കുകയുള്ളു എന്ന് ഉത്സവ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.