കൂടൽ: കുളത്തുമണ്ണിൽ തിരശു കിടന്ന പറമ്പിൽ തീ പടർന്നുപിടിച്ചു.ചൊവ്വാഴ്ച്ച രാവിലെ പത്തുമണിയോടെ ആയിരുന്നു സംഭവം.കുളത്തുമൺ സ്വദേശി ദീദുവിന്റെ പറമ്പിലെ അഞ്ച് ഏക്കറോളം വരുന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായത്. കോന്നിയിൽ നിന്ന് ഫയർഫോഴ്സ് എത്തി തീ അണച്ചു.