അടൂർ : കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനടയാത്രക്കാരി മരിച്ചു. ചൂരക്കോട് ശാന്താലയത്തിൽ ശാന്തകുമാരി (54) ആണ് മരിച്ചത്. 13 ന് രാവിലെ 8.30 ന് എം.സി റോഡിൽ കിളിവയൽ ജംഗ്ഷനിലായിരുന്നു അപകടം. കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലായിരുന്നു.