പത്തനംതിട്ട :അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില വലിയ രീതിയിൽ കുറഞ്ഞിട്ടും എക്‌സൈസ് തീരുവ കൂട്ടി പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണമെന്ന് ജില്ലാ ഓട്ടോറിക്ഷാ വർക്കേഴ്‌സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റി ആവശ്യപെട്ടു.ഡി.സി.സി മുൻ പ്രസിഡന്റ് പി.മോഹൻ രാജ് ഉദ്ഘാടനം ചെയ്തു. അങ്ങാടിക്കൽ വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.സജി കെ സൈമൺ,അഖിലേഷ് എസ് കാര്യാട്ട്,അജിത് മണ്ണിൽ,വർക്കി ഉമ്മൻ,ബിജു തലച്ചിറ,എസ്.ബിജുമോൻ,ബി മനോജ് കുമാർ,പി.സി അജയകുമാർ, പ്രകാശ് പൂഴൂർ തുടങ്ങിയവർ സംസാരിച്ചു.