പത്തനംതിട്ട: വ്യാപാരികളുടേയും പൊതുജനങ്ങളുടെയും ബാങ്ക് വായ്പകൾക്കും വാടക കുടിശികക്കും മൊറട്ടോറിയം പ്രഖ്യാപ്പിയ്ക്കണമെന്ന് വ്യാപാരി വ്യവസായി ഫെഡറേഷൻ. കൊറോണ വൈറസ് ഭീതിയിലും രൂപപ്പെട്ടു വരുന്ന വ്യാപാര തൊഴിൽ മേഖലയിലെ നിശ്ചലാവസ്ഥ പരിഗണിച്ച് വ്യാപാരികളും ചെറുകിട വ്യവസായികളും പൊതുജനങ്ങളും വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും എടുത്തിട്ടുള്ള വായ്പകളും തദ്ദേശവകുപ്പിന്റെ ഉടമസ്ഥതയിലുള്ള വാടക കെട്ടിടങ്ങളിൽ സ്ഥാപനം നടത്തി വരുന്ന വ്യാപാരികൾക്കും വാടക കുടിശിക ഇനത്തിലും മൊറോട്ടോറിയം പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാണ്.സാമ്പത്തിക വർഷാവസാനം ആയതിനാൽ വ്യാപാരികൾ എടുത്തിട്ടുള്ള വായ്പകൾ പുതുക്കേണ്ട സമയമാണിത്.. വിപണി സ്തംഭനവുമായി ബന്ധപെട്ട് സാധാരണ കച്ചവടക്കാരും പൊതുജനങ്ങളും തൊഴിലാളികളും ദൈന ദിന കാര്യങ്ങൾ പോലും നടത്തുവാൻ കഴിയുന്നില്ല. വ്യാപാര സ്ഥാപനങ്ങൾ പലതും അടഞ്ഞുകിടക്കുന്നു.വ്യാപാരി വ്യവസായി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് അബ്ദുൽ ഷുക്കൂർ,ഇക്ബാൽ അത്തിമൂട്ടിൽ, സമേഷ് ഐശ്വര്യ,ഹാരീസ് അബിളിമണ്ണിൽ,ഫിറോസ് എന്നിവർ പങ്കെടുത്തു.