പന്തളം:കൊറോണ ജാഗ്രതയുടെ ഭാഗമായി കുളനട പഞ്ചായത്തും, കുളനട പ്രാഥമിക ആരോഗ്യ കേന്ദ്രവും സംയുക്തമായി എല്ലാ വാർഡുകളിലും കാൾ സെന്ററുകൾ രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു.ഓരോ വാർഡുകളിലും അഞ്ച് പേരിൽ കുറയാത്ത അംഗങ്ങളെ ഉൾപ്പെടുത്തിയാണ് കാൾ സെന്റർ രൂപീകരിച്ചിട്ടുള്ളത്. മുഴുവൻ വീടുകളുമായും കാൾ സെന്റർ മുഖേന ഫോണിൽ ബന്ധപ്പെടുകയും,അവർക്കാവശ്യമായ നിർദ്ദേശങ്ങൾ, കൈമാറുകയും,പ്രതിരോധ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും,അവർക്കുണ്ടാവുന്ന സംശയങ്ങൾ ദുരീകരിച്ചു കൊടുക്കുകയും ചെയ്യുന്ന സംവിധാനമാണിത്.ഇന്നും നാളെയുമായി മുഴുവൻ വീടുകളുമായും ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറുവാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇത് കൂടാതെ ജാഗ്രത നിർദ്ദേശങ്ങൾ അടങ്ങിയ നോട്ടീസ് എല്ലാ വീടുകളിലും എത്തിച്ചിട്ടുണ്ട്.