പന്തളം: പന്തളം തെക്കേക്കര പഞ്ചായത്തിലെ പറന്തൽ വാർഡിന്റെ ആഭിമുഖ്യത്തിൽ പറന്തൽ ജംഗ്ഷനിൽ നടന്ന ജാഗ്രതാ ബോധവൽക്കരണ പരിപാടി പന്തളം ബ്ലോക്ക് പഞ്ചായത്തംഗം രഘു പെരുമ്പുളിക്കൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെബർ പി.പി. റോയി അദ്ധ്യക്ഷത വഹിച്ചു പി.കെ.അനിൽകുമാർ,ആശാ പ്രവർത്തകരായ ജസി,എൽസി,അമ്മിണി ബാലൻ,സി.എ.ഭാസ്‌ക്കരൻ, ശ്രീകുമാർ,സജി മാത്യു,രേവമ്മ,രുഗ്മിണി,മിനി എന്നിവർ പങ്കെടുത്തു.ബസിൽ വന്നിറങ്ങിയ യാത്രക്കാരുടെയും,ഓട്ടോ ഡ്രൈവേഴ്സിന്റെയും കൈകൾ കഴുകി കൊറോണ വൈറസിനെതിരെ ജാഗ്രത യുദ്ധം നടത്തണമെന്ന് പ്രതിജ്ഞ എടുത്തു.