പത്തനംതിട്ട : റാന്നി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിലും റാന്നി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലുമുള്ള സഹായ കേന്ദ്രങ്ങളിലേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് പട്ടികവർഗക്കാരായ യുവതീയുവാക്കളെ തെരഞ്ഞെടുക്കുന്നു. പ്രതിമാസം 10000 രൂപ ഹോണറേറിയം ലഭിക്കും. രണ്ട് ഒഴിവുകളുണ്ട്. ഡി.സി.എ/തത്തുല്യ യോഗ്യതയും മലയാളം, ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിംഗ് പരിജ്ഞാനവും ഉണ്ടായിരിക്കണം. താൽപര്യമുള്ളവർ 26ന് രാവിലെ 11ന് റാന്നി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിൽ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 9496070336, 04735227703.