തി​രുവല്ല: കൊറോണ വൈറസിനെ പ്രതിരോധിക്കാൻ സാനിസൈറ്റസർ വിതരണവുമായി മാർത്തോമ്മ കോളേജ് ആർമി വിഭാഗം എൻ.സി.സി.കേരള സർക്കാരി​ന്റെ ബ്രേ​ക്ക് ദ ചെയിൻ കാമ്പയിനിന്റെ പ്രചരണാർത്ഥം കോളേജിൽ തന്നെ വികസിപ്പിച്ചെടുത്ത സാനിസൈറ്റസർ ജനങ്ങളുമായി ഏറ്റവും അടുത്തിടപഴകുന്ന പൊലീസ്,കെ.എസ്.ആർ.ടി.സി.ജീവനക്കാർ, ഓട്ടോറിക്ഷ തൊഴിലാളികൾ എന്നിവർക്ക് എൻ.സി.സി.യു​ടെ നേതൃത്വത്തിൽ സൗജന്യമായി വിതരണം ചെയ്തു.വിതരണോദ്ഘാടനം അഡ്വ.മാത്യു ടി. തോമസ് എം.എൽ.എ നിർവഹിച്ചു.സർക്കിൾ ഇൻസ്പക്ടർ സന്തോഷിന് സാനിസൈറ്റസർ കൈമാറി നിർവവഹിച്ചു.കൊറോണ ഭീതി നിലനിൽക്കുന്ന കാലയളവിലും സമൂഹത്തിന്റെ ആവശ്യങ്ങളിൽ ജാഗ്രതയോടെ ഇടപെടുന്ന എൻ.സി.സി.യൂണിറ്റിന്റെ സേവനങ്ങൾ മാ​തൃകാപരമാണന്ന് എം.എൽ.എ. പറഞ്ഞു.കോളേജ് പ്രിൻസിപ്പൽ ഡോ.ഐസി കെ.ജോൺ അദ്ധ്യക്ഷത വഹിച്ചു.മാർത്തോമ്മ കോളജ് രസതന്ത്ര വിഭാ​ഗം പ്രൊഫസറും,റിസർച്ച് ഗൈഡുമായ ഡോ.റീനമോൾ ജി.യുടെ നേതൃത്വത്തിലാണ് സാനിസൈറ്റർ വികസിപ്പിച്ചത്.ഒട്ടോറിക്ഷ തൊഴിലാളികൾക്കുള്ള വിതരണം കുറ്റപ്പുഴ സ്റ്റാൻഡിലെ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് തിരുവല്ല മുൻസിപ്പൽ വാർ​ഡ് കൗൺസിലർ എം.ശാന്തമ്മ സാനിസൈറ്റസർ കൈമാറി നിർവഹിച്ചു.കെ. എസ്.ആർ.ടി.സി.ജീവനക്കാർക്ക് എൻ.സി.സി.ഓഫീ​സർ ല​ഫ്റ്റനന്റ്. റെയിസൻ സാം രാജു ആർ.ടി.ഒ.അജിത്തിന് നൽകി വികരണം ചെ​യ്തു.ല​ഫ്​റ്റനന്റ് റെയിസൻ സാംരാജു,റിഷിൻ,കോളിൻ,ജിതിൻ എന്നിവർ പ്രസംഗി​ച്ചു.