മല്ലപ്പള്ളി: കോവിഡിന്റെ പശ്ചാത്തലത്തിൽ കോട്ടാങ്ങൽ പഞ്ചായത്ത് പ്രദേശത്ത് വിവിധ രാജ്യങ്ങളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും എത്തിയിട്ടുള്ളവർ നിരീക്ഷണത്തിലിരിക്കണമെന്ന് പഞ്ചായത്തും ആരോഗ്യ വകുപ്പും അഭ്യർത്ഥിച്ചു. രോഗവ്യാപനം തടയുന്നതിന് ആഘോഷങ്ങൾ ഒഴിവാക്കണമെന്നും പത്തിൽ അധികം ആൾക്കാർ ഒന്നിച്ചു കൂടുന്ന ചടങ്ങുകൾ ഒഴിവാക്കി സഹകരിക്കണമെന്നും അഭ്യർത്ഥിച്ചു.