കോന്നി: കോന്നി ജനമൈത്രി പൊലീസ് സ്റ്റേഷനിലേക്ക് കടന്നു വരുന്നവരുടെയും സുരക്ഷയ്ക്കായും, പൊതുജനങ്ങൾക്കും ഉപയോഗിക്കാവുന്ന തരത്തിൽ കോന്നി പൊലീസ് സ്റ്റേഷന്റെ മുൻപിലായി പൊതു ടാപ്പും ഹാൻ​ഡ് സാ​നി​ട്ടൈ​സറും സ്ഥാ​പിച്ചു. കോന്നി പഞ്ചായത്തിൽ വരുന്നവർ,കോ​ന്നി ബി. എ​സ്.എൻ. എൽ ഓഫീസിൽ വരുന്നവർ,കോ​ന്നി ഗ​വ.എ​ച്ച്.എസ്.എസ്.സ്‌കൂൾ തുടങ്ങിയവർക്ക് പ്രയോ​ജനപ്പെടുത്താവുന്ന ത​രത്തിൽ ഇത് സ്ഥാപിച്ചിരിക്കു​ന്ന​ത്.സി.ഐ.അഷാ​ദ് എസ്.ഐമാരായ കിരൺ, ബിനു,കുരുവിള എന്നിവർ ചേർന്നു ഉദ്ഘാടനം ചെയ്തു.