വെണ്മണി: കൊറോണ നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി വെണ്മണി, പുന്തല വെട്ടിക്കാട്ടേത്തു ദേവീക്ഷേത്രത്തിൽ 4, 5, 6, തീയതികളിൽ നടത്താൻ തീരുമാനിച്ചിരുന്ന പൂരംതിരുനാൾ മഹോത്സവ ആഘോഷങ്ങൾ ഒഴിവാക്കി ചടങ്ങുകൾമാത്രമായി ചുരുക്കി. ഏപ്രിൽ 4,5,6, തീയതികളിൽ ക്ഷേത്രസന്നിധിയിൽ നിറപറ, അൻപൊലി എന്നിവ സമർപ്പിക്കാവുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.