തിരുവല്ല: കൊറോണ വൈറസിനെ പ്രതിരോധിക്കാൻ സാനിസൈറ്റസർ വിതരണവുമായി മാർത്തോമ്മ കോളേജ് എൻ.സി.സി. കേരള സർക്കാരിന്റെ ബ്രേക് ചെയിൻ കാമ്പയിനിന്റെ പ്രചരണാർത്ഥം കോളേജിൽ തന്നെ വികസിപ്പിച്ചെടുത്ത സാനിറ്റസർ ജനങ്ങളുമായി ഏറ്റവും അടുത്തിടപഴകുന്ന പൊലീസ്, കെ.എസ്ആർ.ടി.സി ജീവനക്കാർ,ഓട്ടോറിക്ഷ തൊഴിലാളികൾ എന്നിവർക്ക് സൗജന്യമായി വിതരണം ചെയ്തു. മാത്യു ടി.തോമസ് എം.എൽ.എ സർക്കിൾ ഇൻസ്പക്ടർ സന്തോഷിന് സാനിറ്റസർ കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ.ഐസി കെ.ജോൺ അദ്ധ്യക്ഷനായി. മാർത്തോമ്മ കോളേജ് രസതന്ത്ര വിഭാഗം പ്രൊഫസറും, റിസർച്ച് ഗൈഡുമായ ഡോ.റീനമോൾ ജിയുടെ നേതൃത്വത്തിലാണ് സാനിസൈറ്റർ വികസിപ്പിച്ചത്.ഒട്ടോറിക്ഷ തൊഴിലാളികൾക്കുള്ള വിതരണം കുറ്റപ്പുഴ സ്റ്റാൻഡിലെ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് തിരുവല്ല മുൻസിപ്പൽ വാർഡ് കൺസിലർ എം.ശാന്തമ്മ സാനിറ്റസർ കൈമാറി നിർവഹിച്ചു.കെ.എസ്ആർ.ടി.സി ജീവനക്കാർക്ക് എൻ.സി.സി ഓഫീസർ ലഫ്.റെയിസൻ സാം രാജു ആർ.ടി.ഒ അജിത്തിന് നൽകി വിതരണം ചെയ്തു.ലഫ്.റെയിസൻ സാം രാജ്യ,റിഷിൻ,കോളിൻ, ജിതിൻ എന്നിവർ സംസാരിച്ചു.