തിരുവല്ല:ബ്രേക്ക് ദ ചെയിൻ കാമ്പയിന്റെ ഭാഗമായി എൻ.ജി.ഒ യൂണിയൻ തിരുവല്ല ഏരിയ കമ്മിറ്റി തിരുവല്ല റവന്യൂ ടവറിന് സമീപം ആരംഭിച്ച കൈകഴുകൽ കേന്ദ്രം തഹസിൽദാർ പി.ജോൺ വർഗീസ് ഉദ്ഘാടനം ചെയ്തു. ഇരുപതിലധികം സർക്കാർ ഓഫീസുകളും നിരവധി സ്വകാര്യ സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന റവന്യൂ ടവറിൽ ആയിരത്തിലധികം ആളുകളാണ് ദിവസേന വിവിധ ആവശ്യങ്ങൾക്കായി എത്തുന്നത്.ഇവിടെ എത്തുന്നവർക്ക് കൈ ശുചീകരിക്കുന്നതിന് ഹാൻഡ് വാഷ് അടക്കമുള്ള സൗകര്യങ്ങൾ കൈകഴുകൽ കേന്ദ്രത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്.ഇതുകൂടാതെ ഏരിയയിലെ വിവിധ ആഫീസുകളിൽ ഹാൻഡ് വാഷ് വിതരണം നടത്തുകയും കോറോണ പ്രതിരോധത്തിനായി ബോധവത്ക്കരണ ക്ലാസുകൾ നടത്തുകയും ചെയ്തു.എൻ.ജി.ഒ.യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എ.ഫിറോസ് നേതൃത്വം നൽകിയ പരിപാടിയിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എം.കെ സാമുവൽ,ആർ പ്രവീൺ,ജില്ലാ കമ്മറ്റി അംഗം പി.ജി ശ്രീരാജ്,ഏരിയ സെക്രട്ടറി ബി.സജീഷ്,വൈസ് പ്രസിഡന്റ് കെ.ഒ.ഓമന എന്നിവർ പങ്കെടുത്തു.