പയ്യനാമൺ: സി.പി.ഐ.എം കോന്നിത്താഴം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യനാമണ്ണിൽ ഒരുക്കിയിരിക്കുന്ന ഹാൻഡ് വാഷിംഗ്​ കോർണർ ശ്രദ്ധേയമാകുന്നു.കൈ കഴുകൂ,കടമ നിറവേറ്റു,കൈനിറയെ മധുരം നുകരൂ എന്നതാണ് കേന്ദ്രത്തിന്റെ ഹാഷ് ടാഗ്.പൊതുജനങ്ങൾക്ക് കൈ കഴുകുന്നതിനായി വെള്ളവും ഹാൻഡ് വാഷും സജ്ജമാക്കിയിരിക്കുന്ന കോർണറിൽ കൈകഴുകിയെത്തുന്നവരെ കാത്തിരിക്കുന്നത് മിട്ടായി മുതൽ പഴവർഗങ്ങൾ വരെയാണ്. ഇഷ്ടാനുസരണം എടുത്തു കഴിക്കാവുന്ന തരത്തിലാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്. കൊറോണയെ പ്രതിരോധിക്കുന്നതിനൊപ്പം കൈകഴുകൽ പ്രോത്സാഹിപ്പിക്കാൻ കൂടിയാണ് കോർണർ ക്രമീകരിച്ചിരിക്കുന്നതെന്നും ചൂട് കൂടുന്ന പശ്ചാത്തലത്തിൽ പരമാവധി പഴ വർഗങ്ങൾ സൗജന്യമായി കോർണറിലൂടെ വിതരണം ചെയ്യുമെന്നും ലോക്കൽ കമ്മിറ്റി സെക്രട്ടറി ജിജോ മോഡി പറഞ്ഞു. കോർണറിന്റെ ഉദ്​ഘാടനം കെ.യു.ജനിഷ് കുമാർ എം.എൽ.എ നിർവഹിച്ചു.