മല്ലപ്പള്ളി : കേരള എൻ.ജി.ഒ യൂണിയൻ മല്ലപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ കൊറോണ ബ്രേക്ക് ദി ചെയിൻ കാമ്പയിൻ നടന്നു. മല്ലപ്പള്ളി താലൂക്ക് ഓഫീസിൽ ഹാൻഡ് വാഷ്/ സാനിട്ടൈസർ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം എസ്.വി സുബിൻ മല്ലപ്പള്ളി തഹസിൽദാർ ടി.എ മധുസൂദനൻ നായർക്ക് കൈമാറി നിർവഹിച്ചു. മല്ലപ്പള്ളി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സിനീഷ് പി ജോയ്, ബോധവത്കരണ ക്ലാസ് നയിച്ചു.മല്ലപ്പള്ളി ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസിൽ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി മാത്യു എം.അലക്‌സ്, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശോശാമ്മ തോമസിന് സാമഗ്രികൾ കൈമാറി.യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.പി രാജേന്ദ്രൻ,ഏരിയാ സെക്രട്ടറി കെ.ശ്രീനിവാസൻ, ഏരിയാ പ്രസിഡന്റ് വി.ജി മണി,ട്രഷറർ അനൂപ് ഫിലിപ്പ്, ജില്ലാ കൗൺസിൽ അംഗങ്ങളായ വി.എസ് സതീശൻ,പി.ടി നിഷ തുടങ്ങിയവർ വിവിധ ഓഫീസുകളിൽ പരിപാടിക്ക് നേതൃത്വം നൽകി.യൂണിയൻ ജില്ലാ കൗൺസിൽ അംഗവും കല്ലൂപ്പാറ സാമൂഹ്യ ആരോഗ്യ കേന്ദ്രം ലാബ് ടെക്‌നീഷ്യനുമായ കെ.കെ രമണി കൊറോണ പ്രതിരോധ ബോധവത്ക്കരണ സന്ദേശം നല്കി.