കടമ്പനാട് : കടമ്പനാട് കെ.ആർ.കെ.പി.എം ബോയ്സ് ഹൈസ്കൂൾആൻഡ് വെക്കേഷണൽ ഹയർസെക്കൻഡറിസ്കൂളിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളോടനുബന്ധിച്ചുള്ള ബ്രേക്ക് ദി ചെയിൻ കാമ്പയിന്റെ ഭാഗമായി കടമ്പനാട് സ്കൂളിന്റെ മുമ്പിൽ സ്ഥാപിച്ച കൈശുചീകരണ ബൂത്തിന്റെ ഉദ്ഘാടനം കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് എ ആർ അജീഷ് കുമാർ പി.ടി.എ പ്രസിഡന്റ് ഡീ രവീന്ദ്രന് ഹാൻന്റ് വാഷ് പകർന്ന് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കടമ്പനാട് ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കുഴിവേലിൽ, ബിന്ദു, സ്കൂൾ മാനേജർ പീ ശ്രീലക്ഷ്മി, പ്രിൻസിപ്പൽ ടി.രാജൻ, ഹെഡ്മിസ്ട്രസ് ആർ സുജാത തുsങ്ങിയവർ പങ്കെടുത്തു