കോട്ടാങ്ങൽ : കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബ്രേക്ക് ദി ചെയിൻ കാമ്പയിൻ കോട്ടാങ്ങൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തു. ചുങ്കപ്പാറ ബസ് സ്റ്റാൻഡ്,പഞ്ചായത്ത് ഓഫീസ്,കോട്ടാങ്ങൽ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ കൈ കഴുകാൻ ജലവും ശുചീകരണ സാമഗ്രികളും ഒരുക്കിയിട്ടുണ്ട്. ചുങ്കപ്പാറ ബസ് സ്റ്റാൻഡിൽ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ദേവരാജൻ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് എം.എം.സലിം,പഞ്ചായത്ത് അംഗങ്ങളായ ജോസി ഇലഞ്ഞിപ്പുറം,ടി.ഐ.ഷാഹിദാ ബീവി,ടി.എൻ വിജയൻ,മെഡിക്കൽ ഓഫീസർ ഡോ.എബി ജോൺ,ഹെൽത്ത് ഇൻസ്‌പെക്ടർ എം.ജെ.ഉദയകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കെ.ഷാജി തുടങ്ങിയവർ പങ്കെടുത്തു.