പന്തളം: പത്തനംതിട്ട ജില്ല ജൂനിയർ റെഡ്ക്രോസിന്റെ നേതൃത്വത്തിലുള്ള ബ്രേക്ക് ദി ചെയിൻ കാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം പന്തളം എൻ.എസ്.എസ്.ജി.എച്ച്.എസിൽ റെഡ്‌ക്രോസ് ജില്ലാ ചെയർമാൻ മോഹൻ ജെ. നായർ നിർവഹിച്ചു. ജില്ലാ കോർഡിനേറ്റർ പ്രവീൺകുമാർ.സി, തോമസ് മാത്യു, അലക്‌സി തോമസ് എന്നിവർ നേതൃത്വം നൽകി. ബോധവത്ക്കരണവുമായി ബന്ധപ്പെട്ട ലഘുരേഖ സജിത ആർ.നായർ, കോ-ഓർഡിനേറ്റർ ഗിരിജ ജി. നായർക്ക് നൽകി.