പന്തളം: പന്നിശല്യം മൂലം പൊറുതിമുട്ടിയിരിക്കുകയാണ് പന്തളം തെക്കേക്കര പഞ്ചായത്തുകാർ. പെരുമ്പുളിക്കൽ തച്ചടിയിൽ രേഖയുടെ 50 ൽപ്പരം ഏത്ത വാഴകളാണ് ബുധനാഴ്ച രാത്രിയിൽ പന്നിക്കൂട്ടം നശിപ്പിച്ചത്.
ഒാണക്കാലത്ത് വിളവെടുക്കാനിരുന്നതാണ്.
റബർ വെട്ടിമാറ്റിയ സ്ഥലത്താണ് 100 മൂട്‌ ചേനയും
175 ഓളം വാഴയും നട്ടത്.
കഴിഞ്ഞ 12 ന് പെരുമ്പുളിക്കൽ മാവര ഏലായിലെ 7 കർഷകരുടെ മുപ്പത് ഏക്കറിലെ കതിരുവന്ന നെൽകൃഷി പന്നികൾ നശിപ്പിച്ചിരുന്നു. പതിനാലിന് പറക്കര അജി ഭവനിൽ അജികുമാറിനെ പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. പരിഹാരം കാണണമെന്ന് പന്തളം ബ്ലോക്ക് പഞ്ചായത്ത് മെമ്പറും കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ രഘു പെരുമ്പുളിക്കൻ ആവശ്യപ്പെട്ടു.