ഇലവുംതിട്ട: ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ ഓട്ടോറിക്ഷ തൊഴിലാളികൾക്കും പൊതുജനങ്ങൾക്കുമായി കൊറോണ ബോധവൽക്കരണം സംഘടിപ്പിച്ചു. ഇലവുംതിട്ട എസ്.ഐ ടി.പി.ശശികുമാർ ഉദ്ഘാടനം ചെയ്തു. സർക്കാരും ആരോഗ്യവകുപ്പും പൊലീസും നല്കുന്ന മുന്നറിയിപ്പുകൾ പാലിക്കണമെന്നും,കൃത്യമായ ഇടവേളകളിൽ സാനിറ്റയിസറോ, ഹാൻഡ് വാഷോ ഉപയോഗിച്ച് കൈകൾ ശുചിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഷൻ പരിധിയിലെ വിവിധ ഭാഗങ്ങളിൽ ഹാൻഡ് വാഷ് സൗകര്യമൊരുക്കി.കെ.പി എ ജില്ലാ ജോ.സെക്രട്ടറി കെ എസ് സജു, ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർമാരായ എസ് അൻവർഷ,ആർ പ്രശാന്ത്, രമ്യത്ത് രാജൻ, രവീന്ദ്രൻ,എന്നിവർ നേതൃത്വം നല്കി.