കടമ്പനാ​ട് കെ.ആർ.കെ.പി. എം.ബി.എച്ച്.എ​സ്ആൻഡ് വി.എച്ച്.എസ്.എസിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളോടനുബന്ധിച്ചുള്ള ബ്രേക്ക് ദ ചെയിൻ കാമ്പയിന്റെ ഭാഗമായി കടമ്പനാട് സ്‌കൂളിന്റെ മുമ്പിൽ സ്ഥാപിച്ച കൈ ശുചീകരണ ബൂത്തിന്റെ ഉദ്ഘാടനം കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് എ..ആർ അജീഷ് കുമാർ നിർവഹിച്ചു.ഡി രവീന്ദ്രൻ ഹാൻഡ് വാഷ് പകർന്ന് നിർവഹിച്ചു. കടമ്പനാട് ഹെൽത്ത് ഇൻസ്‌പെക്ടർ സന്തോഷ് കുഴിവേലിൽ, ബിന്ദു, സ്‌കൂൾ മാനേജർ പി. ശ്രീലക്ഷ്മി, പ്രിൻസിപ്പൽ ടി.രാജൻ, ഹെഡ്മിസ്ട്രസ് ആർ.സുജാത തുടങ്ങിയവർ പങ്കെടുത്തു.