തിരുവല്ല: കൊറോണ ബോധവവത്കരണം നൽകുന്നതിന് റെയിൽവേ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന വോളന്റിയർമാർക്ക് സമന്വയ മതസൗഹൃദ വേദി ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. സ്റ്റേഷൻ മാനേജർ പി.കെ.ഷാജി, കൗൺസിലർ ആർ. ജയകുമാർ, എം.സലിം, ഫാ. ഏബ്രഹാം മുളമൂട്ടിൽ, ഷാജി തിരുവല്ല, വിനോദ് തിരുമൂല, പി.എം. അനീർ, ഷിബു പുതുക്കേരിൽ, ഇ.എ. ഏലിയാസ്, ജോയ് ജോൺ എന്നിവർ നേതൃത്വം നൽകി.