തിരുവല്ല: കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി തിരുവല്ല റയിൽവേസ്റ്റേഷനിൽ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകി ശുദ്ധമാക്കുന്നതിനായി സ്ഥാപിച്ച വാഷ് കൗണ്ടറിന്റെ ഉദ്ഘാടനം സെൻട്രൽ ട്രാവൻകൂർ ചേമ്പർ ഓഫ് കൊമേഴസ് ചെയർമാൻ ഫാ.എബ്രഹാം മുളമൂട്ടിൽ നിർവഹിച്ചു. സ്റ്റേഷൻ മാനേജർ പി.കെ.ഷാജി, കൗൺസിലർമാരായ ആർ.ജയകുമാർ, ഷാജി തിരുവല്ല,ഡ്യൂട്ടി ഡോക്ടർ കോശി സി.പണിക്കർ,എം.സലീം.വിനോദ് തിരുമൂലപുരം,പി.എം.അനീർ, ഇ.എ. ഏലിയാസ് എന്നിവർ പങ്കെടുത്തു.