20-award

കൊടുമൺ : സംസ്ഥാനത്തെ ഏറ്റവും മികച്ച അംഗൻവാടിയായി കൊടുമൺ പഞ്ചായത്ത് 7-ാം വാർഡിലെ വയണകുന്ന് അംഗൻവാടി തിരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും നല്ല അംഗൻവാടി ടീച്ചർക്കുള്ള അവാർഡ് ഇതേ അംഗൻവാടിയിലെ പി.കെ. പൊന്നമ്മയ്ക്ക് ലഭിച്ചു. കുട്ടികൾക്കുള്ള കളി ഉപകരണങ്ങൾ, ചുമർചിത്രരചന, കൗമാരപ്രായക്കാരായ പെൺകുട്ടികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഗർഭിണികൾക്കുമുള്ള പോഷകാഹാരം, വായനമൂല, പച്ചക്കറിത്തോട്ടം, പൂച്ചെടികളുടെ സംരക്ഷണം തുടങ്ങിയവയാണ് അംഗൻവാടിയെ അവാർഡിന് അർഹമാക്കിയത്. മന്ത്രി കെ.കെ.ശൈലജ അവാർഡ് നൽകി. ഏനാദിമംഗലത്തുള്ള സുജയാണ് അംഗൻവാടി ഹെൽപ്പർ.