മലയാലപ്പുഴ: പഞ്ചായത്ത് 10ാം വാർഡായ നല്ലൂർ പ്രദേശത്തോട് ജില്ലാ, ബ്ളോക്ക്, പഞ്ചായത്തുകൾ അവഗണന കാട്ടുന്നതായി വാർഡംഗം മുരളീധരക്കുറുപ്പ് പ്രസ്താവനയിൽ ആരോപിച്ചു.വാർഡിൽ കുടിവെളള ക്ഷാമം രൂക്ഷമാണ്.വറ്റാത്ത കിണറോ കുളങ്ങളോ ഇല്ല.പല സ്ഥലങ്ങളിലും വഴിവിളക്കുകൾ ഇല്ല.പല റോഡുകളും സഞ്ചാരയോഗ്യമല്ല. പഞ്ചായത്തംഗമെന്ന നിലയിൽ താനും നാട്ടുകാരും നിരവധി നിവേദനങ്ങൾ നൽകിയിട്ടും വാർഡിനെ അവഗണിക്കുകയാണ്.തന്റെ ശ്രമഫലമായി നല്ലൂർ കോളനി, ഇറമ്പാത്തോടര,പരുത്തിയാനി, കൂമ്പൻപാറ,കോലുകുത്തി പ്രദേശങ്ങളിൽ കോർപ്പസ് ഫണ്ടുപയോഗിച്ച് പൈപ്പ്ലൈൻ സ്ഥാപിച്ചിട്ടുണ്ട്.എന്നാൽ, വെളളം തുറന്നുവിടാൻ വാട്ടർ അതോറിറ്റി തയായിട്ടില്ല. നാട്ടുകാരുടെ നേതൃത്വത്തിൽ കോന്നി വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിക്കും. വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ കെ.എസ്.ഇ.ബി ട്രാൻസ്ഫോർമർ സ്ഥാപിച്ചിട്ടുണ്ടെന്നും മുരളീധരക്കുറുപ്പ് പറഞ്ഞു.