തിരുവല്ല: കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി സി.പി.എമ്മിന്റെ നേതൃത്വത്തിൽ ആഞ്ഞിലിത്താനം ജംഗ്ഷനിൽ കൈകഴുകൽ കേന്ദ്രം ആരംഭിച്ചു. സി.പി.എം ഏരിയ കമ്മിറ്റിയംഗം എം.കെ.മധുസുദനൻ നായർ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റിയംഗം പി.കെ തമ്പി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എൻ ശാന്തമ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിനി കെ.പിള്ള, കെ.കെ. ശ്രിധരൻ, കെ.ജി.രവി, ബാലൻ,സി.സി.തമ്പി,വർഗീസ് എന്നിവർ പങ്കെടുത്തു.