പത്തനംതിട്ട: ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ വീടുകളിൽ തന്നെ കഴിയുന്നുവെന്ന് ഉറപ്പാക്കാൻ ഭവന സന്ദർശനം നടത്തുന്നതിനേക്കുറിച്ച് ജില്ലാ ഭരണകൂടം ആലോചിക്കുന്നു. ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, പൊലീസ് എന്നിവരുൾപ്പെടുന്ന സംഘം മൂന്ന് ദിവസത്തിലൊരിക്കൽ വീടുകൾ സന്ദർശിക്കുന്നതിനേക്കുറിച്ചാണ് ആലോചിക്കുന്നത്. നിരീക്ഷണത്തിലുള്ളവർ നിയന്ത്രണങ്ങളൾ മറികടന്ന് പുറത്ത് സഞ്ചരിക്കുന്നുണ്ടെങ്കിൽ ഇക്കാര്യം കൺട്രോൾ റൂമുകളിൽ അറിയിക്കാൻ പുതിയ നമ്പരുകൾ നൽകും. തഹസീൽദാർമാരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.