പത്തനംതിട്ട: ജില്ലയിൽ കൊറോണ പ്രതിരോധം ശക്തമാക്കി. ഇന്നലെ ഒരു കേസും പോസീറ്റിവായി കണ്ടെത്തിയിട്ടില്ല.
ഇന്നലത്തെ സർവൈലൻസ് ആക്ടിവിറ്റികൾ വഴി പ്രൈമറി, സെക്കൻഡറി കോൺടാക്ടുകൾ ആരെയും കണ്ടെത്തിയിട്ടില്ല.
ജനറൽ ആശുപത്രി പത്തനംതിട്ടയിൽ ആറു പേരും ജില്ലാ ആശുപത്രി കോഴഞ്ചേരിയിൽ ആറു പേരും ഐസൊലേഷനിൽ ഉണ്ട്.
സ്വകാര്യ ആശുപത്രികളിൽ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ മൂന്നു പേർ ഐസൊലേഷനിൽ ഉണ്ട്.
ആകെ 15 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ ഉണ്ട്.
വീടുകളിൽ 366 പ്രൈമറി കോൺടാക്ടുകളും, 445 സെക്കൻഡറി കോൺടാക്ടുകളും ഉൾപ്പെടെ 811 പേർ നിരീക്ഷണത്തിൽ ആണ്. വിദേശത്തുനിന്ന് തിരിച്ചെത്തിയ 2904 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. ആകെ 3715 പേർ നിരീക്ഷണത്തിലാണ്.
സർക്കാർ മേഖലയിൽ 60 ബെഡ്ഡുകളും, സ്വകാര്യ മേഖലയിൽ 48 ബെഡ്ഡുകളും രോഗികളെ ഐസൊലേറ്റ് ചെയ്യുന്നതിനായി സജ്ജീകരിച്ചിട്ടുണ്ട്.
ഇന്നലെ ജില്ലയിൽ നിന്ന് 27 സാമ്പിളുകൾ ഉൾപ്പെടെ ആകെ 155 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കഴിഞ്ഞ ബുളളറ്റിനുശേഷം നാലു നെഗറ്റീവ് പരിശോധന ഫലം ലഭിച്ചിട്ടുണ്ട്.
ജില്ലയിൽ ഇന്നലെ വരെ അയച്ച സാമ്പിളുകളിൽ ഒൻപത് എണ്ണം പൊസിറ്റീവായും 72 എണ്ണം നെഗറ്റീവായും റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. 44 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ശബരിമല മാസപൂജയുമായി ബന്ധപ്പെട്ട് പമ്പയിൽ എത്തിയ 9270 അയ്യപ്പഭക്തന്മാരെ ഇതുവരെ സ്ക്രീൻ ചെയ്തു.
ജില്ലാ മെഡിക്കൽ ഓഫീസറുടെ കൺട്രോൾ റൂമിൽ 86 കോളുകളും, ദുരന്തനിവാരണ വിഭാഗത്തിന്റെ കൺട്രോൾ റൂമിൽ 96 കോളുകളും ലഭിച്ചു. വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയവരെ സംബന്ധിച്ച് 46 കോളുകൾ ലഭിച്ചു.
വിദേശത്തുനിന്നും തിരിച്ചെത്തിയ 1187 പേരെ പുതുതായി കണ്ടെത്തിയിട്ടുണ്ട്. 177 പേരെ ഇന്നലെ നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കി.
തിരുവല്ല റെയിൽവേ സ്റ്റേഷനിൽ 728 യാത്രക്കാരെയും, ബസ് സ്റ്റേഷനുകളിൽ 9000 യാത്രക്കാരെയും ഉൾപ്പെടെ ആകെ 9728 പേരെ സ്ക്രീൻ ചെയ്തു. ഇതിൽ 1028 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുവന്നവരാണ്. ഇവരിൽ രോഗലക്ഷണങ്ങൾ കാണിച്ച 16 പേരെ നിർബന്ധിത ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. 7278 പേർക്ക് ബോധവത്ക്കരണം നൽകി.
മറ്റ് രാജ്യങ്ങളിൽ നിന്നുംവന്ന അഞ്ചു പേരെ സ്ക്രീൻ ചെയ്തു. മൂന്നു പേരെ തിരുവല്ല റെയിൽവേ സ്റ്റേഷനിലും, രണ്ടു പേരെ അടൂർ ബസ് സ്റ്റേഷനിലുമാണ് സ്ക്രീൻ ചെയ്തത്. ഇവരെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
17 ഗവൺമെന്റ് ആരോഗ്യസ്ഥാപനങ്ങളിലായി നടത്തിയ പരിശീലന പരിപാടിയിൽ ആകെ 40 ഡോക്ടർമാർ, 82 നഴ്സുമാർ, 244 മറ്റ് ജീവനക്കാർ എന്നിവർ ഉൾപ്പെടെ 366 പേർക്ക് പരിശീലനം നൽകി.
ജില്ലയിൽ ആകെയുളള 920 വാർഡുകളിൽ 907 എണ്ണത്തിൽ വാർഡുതല ആരോഗ്യ ശുചിത്വ സമിതികൾ ചേർന്നു. 1820 വോളന്റിയർമാർ ഇന്നലെ ഗൃഹസന്ദർശന പരിപാടിയിൽ പങ്കെടുത്തു. ആകെ 434 വീടുകൾ സന്ദർശിച്ചു.
ജില്ലയിൽ രണ്ടു കൊറോണ കെയർ സെന്ററുകൾ ആരംഭിക്കാൻ നടപടി സ്വീകരിച്ചു. 1679 അതിഥി തൊഴിലാളികളെ സ്ക്രീനിംഗിന് വിധേയമാക്കി. ഇവരിൽ ആർക്കും രോഗലക്ഷണങ്ങൾ ഇല്ല.
തിരുവല്ല ബീലിവേഴ്സ് ചർച്ച് മെഡിക്കൽ കോളജിലെ കമ്മ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്ട്മെന്റ് 700 'താങ്ക് യു' കാർഡുകൾ നൽകി.
നിങ്ങൾക്കും വിവരം നൽകാം
വീടുകളിൽ നിരീക്ഷണത്തിൽ കഴിയേണ്ട ആളുകൾ പുറത്തിറങ്ങി നടക്കുന്നതായി പൊതുജനങ്ങൾക്ക് വിവരം ലഭിക്കുകയാണെങ്കിൽ ജില്ലാ മെഡിക്കൽ ഓഫീസിലെ കൺട്രോൾ റൂമിൽ അറിയിക്കാം. ഫോൺ: 9188297118, 9188294118.
ഇന്നലെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചവർ: 6
ഇതുവരെ ഡിസ്ചാർജ് ചെയ്തവർ : 50
ജില്ലയിലെ കൊറോണ ബാധിതർ: 9