20-ambulance-acci

പയ്യനാമൺ: പയ്യനാമൺ ജംഗ്ഷനിൽ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ സ്വകാര്യ ആംബുലൻസ് നിയന്ത്രണംവിട്ട് മറിഞ്ഞു. .ഹലോ ആംബുലൻസ് എന്ന വാഹനമാണ് കോന്നി പൂങ്കാവ് റോഡിൽ അപകടത്തിൽപ്പെട്ടത് . ഡ്രൈവർ ചെങ്ങറ, ഇടനാട്ട് റിൻസനെ പരിക്കുകളോടെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെ നടന്ന അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നതിനായി അതുംമ്പുംകുളത്ത് നിന്ന് കോന്നി ഭാഗത്തേക്ക് വരികയായിരുന്ന ആംബുലൻസിനെ ബൈക്ക് യാത്രികൻ മറികടക്കവേ ഒഴിച്ചു മാറ്റാൻ ശ്രമിച്ചപ്പോഴാണ് മറിഞ്ഞത്. ഏറെ നേരം ഗതാഗതം തടസപ്പെട്ടു.കോന്നിയിൽ നിന്ന് ഫയർഫോഴ്‌സും, പൊലീസും എത്തി ക്രെയിൻ ഉപയോഗിച്ച് വാഹനം നീക്കം ചെയ്തു .