തിരുവനന്തപുരം: കഴിഞ്ഞ ദിവസം നടന്ന പ്ലസ്ടു ഫിസിക്സ് പരീക്ഷയെപ്പറ്റി വിദ്യാർത്ഥികൾക്ക് പരാതി. ചോദ്യപേപ്പർ കടുകട്ടിയാണെന്നും നന്നായി ഉത്തരമെഴുതാൻ കഴിഞ്ഞില്ലെന്നുമാണ് പരാതി. ചോദ്യങ്ങൾ ഡയറക്ട് അല്ലായിരുന്നു.

ചോദ്യങ്ങൾ വായിച്ചു മനസിലാക്കാൻ തന്നെ ഏറെ സമയമെടുത്തു. ഇത് ഉത്തരങ്ങളെഴുതാനുള്ള സമയത്തെയും ബാധിച്ചു. ചോദ്യങ്ങൾ നേരെ മനസിലാകാതെയാണ് പലരും ഉത്തരമെഴുതിയത്. എ പ്ലസ് പ്രതീക്ഷിച്ച കുട്ടികൾ പോലും സ്‌കോർ കുറയുമെന്ന ആവലാതിയിലാണ്. ശരാശരിയിൽ താഴെയുള്ളവർ പരാജയ ഭീതിയിലുമാണ്. പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥികൾ പരാതിയുമായി അദ്ധ്യാപകരെ സമീപിച്ചിരുന്നു. കെമിസ്ട്രി പരീക്ഷയും പ്രയാസമായിരുന്നു. എന്നാൽ ഫിസിക്സുമായി താരതമ്യപ്പെടുത്തുമ്പോൾ എളുപ്പമായിരുന്നെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.