കോഴഞ്ചേരി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴഞ്ചേരി യൂണിറ്റും സേവാഭാരതി കോഴഞ്ചേരി യൂണിറ്റും സംയുക്തമായി പ്രൈവറ്റ് ബസ് സ്റ്റാന്റിൽ നടത്തിയ ശുചീകരണ യജ്ഞം ജില്ലാ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.പ്രതിഭ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പ്രസാദ് ആനന്ദഭവൻ, വൈസ് പ്രസിഡന്റ് കെ.ആർ. സോമരാജൻ, കുര്യൻ ഗ്രേസ്, ട്രഷറാർ ഫിലിപ്പോസ് ഉമ്മൻ, ജനറൽ സെക്രട്ടറി സാം മാത്യു വടക്കേപറമ്പിൽ, സുരേഷ് ശബരി, സേവാഭാരതി കോഴഞ്ചേരി യൂണിറ്റ് പ്രസിഡന്റ് കൃഷ്ണകുമാർ, എൻ. കെ. നന്ദകുമാർ, രക്ഷാധികാരി അശോകൻ കീഴുകര, സെക്രട്ടറി ബാബുരാജ്, ട്രഷറാർ അനിൽകുമാർ, ടി.ആർ. രമേശ് തോമ്പിൽ, രാജേഷ് കോളത്ര, ബി.എം.എസ് ജില്ലാ നേതാക്കളായ കെ.കെ. അരവിന്ദാക്ഷൻ നായർ, വി.ജി. ശ്രീകാന്ത് എന്നിവർ പങ്കെടുത്തു.