ഇലവുംതിട്ട: സിമന്റ് കയറ്റി വന്ന ലോറി വൈദ്യുത പോസ്റ്റ് ഇടിച്ച് തകർത്തു. ചെന്നീർക്കര മാവനാടി പടിയിലാണ് അപകടം. ഇന്നലെ പകൽ 11 മണിയോടെ നിയന്ത്രണം വിട്ട ലോറി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഡൈവ്രറും ക്ലീനറും കടന്നുകളഞ്ഞു. നാട്ടുകാരുടെ പരാതിയെ പൊലീസ് അന്വേഷണം നടത്തുകയാണ്.