21-pandalam

പന്തളം : കൊറോണ പ്രതിരോധത്തിനായി ബ്രേക്ക് ദ ചെയിൻ പദ്ധതി പന്തളം നഗരസഭയിൽ നടപ്പാക്കി. നഗരസഭാ ഒാഫീസിൽ എത്തുന്നവർക്ക് കൈകഴുകുന്നതിനും സാനിട്ടെസർ ഉപയോഗിക്കുന്നതിനുമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. നഗരസഭ ഉദ്യോഗസ്ഥർ സാനിട്ടെസർ തയ്യാറാക്കി. ചെയർപേഴ്സൺ ടി.കെ സതി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാധാ രാമചന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം എ.രാമൻ, മഞ്ജു വിശ്വനാഥ്, പന്തളം മഹേഷ് എന്നിവർ പങ്കെടുത്തു. നഗരസഭ സെക്രട്ടറി ജി.ബിനുജി, ഹെൽത്ത് ഇൻസ്‌പെക്ടർ അനിൽകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എസ്.എസ് കൃഷ്ണകുമാർ, സി.ഡി.എസ് ചെയർപേഴ്സൺ ശ്രീദേവി.എസ്, നഗരസഭ സൂപ്രണ്ട് ആർ.രേഖ എന്നിവരുടെ നേതൃത്വത്തിലാണ് ഐസോപാബൈൽ ആൾക്കഹോൾ, ഗ്ലിസറിൻ, ഹൈഡ്രജൻ പെറോക്‌സൈഡ് എന്നീ രാസവസ്തുക്കൾ ഉപയോഗിച്ച് സാനിട്ടെസർ തയ്യാറാക്കിയത്.