തിരുവല്ല: ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പെരിങ്ങര കോടങ്കേരി പാടത്തു നടത്തിയ ജൈവ നെൽക്കൃഷിയുടെ വിളവെടുപ്പ് ഫോറം പ്രസിഡന്റ് അഡ്വ. പ്രകാശ് പി.തോമസ് ഉദ്ഘാടനം ചെയ്തു. ഫോറം തിരുവല്ല താലൂക്ക് പ്രസിഡന്റ് പ്രമോദ് .ആർ., ഫോറം പെരിങ്ങര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മോഹൻദാസ്, ജയശ്രീ എന്നിവർ കൊയ്തിനു നേതൃത്വം നൽകി. ബ്ലാക്ക് ജാസ്മിൻ, രക്ത ശാലിയ, ഞവര എന്നീ ഇനങ്ങളിൽ പെട്ട നെൽവിത്തുകളാണ് ജൈവ കൃഷിക്കു ഉപയോഗിച്ചത്.
സമൂഹത്തിന്റെയും പ്രകൃതിയുടെയും നന്മയെക്കരുതി ജൈവകൃഷി നടത്തുന്ന കർഷകരെ പ്രോത്സാഹിപ്പിക്കുവാൻ സർക്കാർ ആവശ്യമായ സാമ്പത്തിക സഹായം നൽകണമെന്ന് ഫോറം ആവശ്യപ്പെട്ടു.