പന്തളം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കൈകഴുകൽ കേന്ദ്രങ്ങൾ കുളനട ടൗണിന്റെ വിവിധ ഭാഗങ്ങളിൽ ഏർപ്പെടുത്തി.
കുളനടയിലെ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം പ്രൈമറി ഹെൽത്ത് സെന്ററിൽ കൂടി. പഞ്ചായത്ത് പ്രസിഡന്റ് അശോകൻ കുളനട, മെഡിക്കൽ ഓഫീസർ ഡോ. പ്രവീൺ കുമാർ, ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.ആർ.മോഹൻദാസ്, അംഗങ്ങളായ കെ.ആർ. ജയചന്ദ്രൻ, സജി പി. ജോൺ, ഹെൽത്ത് ഇൻസ്‌പെക്ടർ വിനുലാൽ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സന്തോഷ്‌കുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി കുളനടയിൽ അനധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകൾ, പാൻ കടകൾ, മാനദണ്ഡം പാലിക്കാതെയുള്ള ജ്യൂസ്, ശീതള പാനീയ പാർലറുകൾ എന്നിവയുടെ പ്രവർത്തനം നിറുത്തിവയ്പ്പിക്കുവാനും ആവശ്യമെങ്കിൽ പൊലീസ് സഹായം തേടുവാനും തീരുമാനിച്ചു.