21-elavumthitta-police
ഇലവുംതിട്ട ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി ബ്രേക് ദ ചെയ്ൻ കാമ്പയിന്റെ ഭാഗമായി കൈവൃത്തിയാക്കാൻ ടാങ്കും ടാപ്പും സ്ഥാപിച്ച് എസ്എച്ച് ഒ ടി.കെ വനോദ് കൃഷണൻ ഉദ്ഘാടനം ചെയ്യുന്നു

ഇലവുംതിട്ട: ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി ബ്രേക് ദ ചെയിൻ കാമ്പയിന്റെ ഭാഗമായി കൈവൃത്തിയാക്കാൻ ടാങ്കും ടാപ്പും സ്ഥാപിച്ചു. ആവശ്യത്തിന് സാനിട്ടയിസറുമൊരുക്കിയിട്ടുണ്ട്. 750 ലിറ്റർ വെളളം കൊള്ളുന്ന ടാപ്പാണ് സ്ഥാപിച്ചത്. എസ്.എച്ച് ഒ ടി.കെ വനോദ് കൃഷണൻ ഉദ്ഘാടനം ചെയ്തു. സർക്കാരും ആരോഗ്യവകുപ്പും പൊലീസും നല്കുന്ന മുന്നറിയിപ്പുകൾ പാലിക്കണമെന്നും,കൃത്യമായ ഇടവേളകളിൽ സാനിറ്റയിസറോ,ഹാൻഡ് വാഷോ ഉപയോഗിച്ച് കൈകൾ ശുചിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.എസ് ഐമാരായ ടി.പി ശശികുമാർ,അശോക് കുമാർ,​കെ.പി.എ ജില്ലാ ജോ.സെക്രട്ടറി കെ എസ് സജു, ജനമൈത്രപൊലീസ് ബീറ്റ് ഓഫീസർമാരായ എസ്.അൻവർഷ,ആർ പ്രശാന്ത്,ശ്രീജിത്ത് എസ്,രമ്യത്ത് രാജൻ, രവീന്ദ്രൻ,എന്നിവർ നേതൃത്വം നല്കി.